2004 നവബറിലെ ഒരു ദീപാവലിയുടെ തലെനാളാണു ഞങ്ങൾ വാരണാസിയിലെത്തിയത്. പുലർച്ചെയാണു തീവണ്ടി ഗംഗാനദിക്കു സമീപത്തുകൂടെ പോയത്. പുലരിമഞ്ഞ് ഒരു വെൺപട്ടു പോലെ ഗംഗാ നദിയെ പൊതിഞ്ഞിരുന്നു. തീരത്ത് തുഷാര ബിന്ധുക്കളിൽകുളിച് നിൽക്കുന്ന ആറ്റുദർഭകൾ. യൂണിവേർർസിറ്റി കോളജിലെ അന്നത്തെ മലയാള വിഭാഗം അധ്യാപിക ഡോ. കെ.കെ. ചന്ദ്രികയും നമ്മളോടൊപ്പം ഉണ്ടായിരുന്നു. യാത്രാ സംഘത്തിൽ. ആറ്റു ദ്ര്ഭകളെ കണ്ടപ്പോൾ ടീച്ചർ കുമാര സംഭവത്തിലെ ശ്ലോകം ചൊല്ലി. പാർവതി പരിണയമാണു രഗം. ശിവ പരിണയത്തിനായി കുളിച്ചൊരുങ്ങിയെത്തിയ പാർവതിയെ മഴയികുളിച്ചു നിൽക്കുന്ന ആറ്റു ദർഭയോടാണു മഹാകവി കാളിദാസൻ ഉപമിച്ചിരിക്കുന്നൽ ` ‘സാ മംഗള സ്നാന വിശുദ്ധഗാത്രി ഗ്രഹന്യുദ്യമനീയ വസ്ത്രം, നിവർത്ത പർജന്യ ജലാഭിഷേകാ പ്രഫുല്ല കാശാം വസുദേവ രേജ്യേ.`ഇതായിരുന്നു ശ്ലോകം. ‘വിവാഹദീക്ഷാകലശം കഴിഞ്ഞുടൻ വെളുത്ത പൂഞ്ചേല ധരിച്ച കന്യക , നിലക്കവേ മാരികളൂഴിദേവിയാൽ നിരന്തരം പൂത്തിടും ആറ്റു ദർഭപോൽ` ഇങ്ങനെയാണു എ.ആറിന്റെ തർജിമ. ഏഴു വർഷങ്ങൾക്കു ശേഷം മലയാള മനോരമയിലെ സബ് എഡിറ്ററായി പാലക്കാട്ടു വന്നപ്പോൾ ആറ്റു ദർഭകൾ പതിവു കാഴചയായി. അപ്പാഴൊക്കെ എനിക്കു വാരണാസി യാത്ര ഓർമ വരുമായിരുന്നു. അതിന്റ തുടർച്ചയായ അന്വേഷണത്തിന്റെ ഫലമാണു ഈ ലേഖനം. ആർ.ശശിശേഖർ
2004 നവബറിലെ ഒരു ദീപാവലിയുടെ തലെനാളാണു ഞങ്ങൾ വാരണാസിയിലെത്തിയത്. പുലർച്ചെയാണു തീവണ്ടി ഗംഗാനദിക്കു സമീപത്തുകൂടെ പോയത്. പുലരിമഞ്ഞ് ഒരു വെൺപട്ടു പോലെ ഗംഗാ നദിയെ പൊതിഞ്ഞിരുന്നു. തീരത്ത് തുഷാര ബിന്ധുക്കളിൽകുളിച് നിൽക്കുന്ന ആറ്റുദർഭകൾ. യൂണിവേർർസിറ്റി കോളജിലെ അന്നത്തെ മലയാള വിഭാഗം അധ്യാപിക ഡോ. കെ.കെ. ചന്ദ്രികയും നമ്മളോടൊപ്പം ഉണ്ടായിരുന്നു. യാത്രാ സംഘത്തിൽ. ആറ്റു ദ്ര്ഭകളെ കണ്ടപ്പോൾ ടീച്ചർ കുമാര സംഭവത്തിലെ ശ്ലോകം ചൊല്ലി. പാർവതി പരിണയമാണു രഗം. ശിവ പരിണയത്തിനായി കുളിച്ചൊരുങ്ങിയെത്തിയ പാർവതിയെ മഴയികുളിച്ചു നിൽക്കുന്ന ആറ്റു ദർഭയോടാണു മഹാകവി കാളിദാസൻ ഉപമിച്ചിരിക്കുന്നൽ ` ‘സാ മംഗള സ്നാന വിശുദ്ധഗാത്രി
ReplyDeleteഗ്രഹന്യുദ്യമനീയ വസ്ത്രം,
നിവർത്ത പർജന്യ ജലാഭിഷേകാ
പ്രഫുല്ല കാശാം വസുദേവ രേജ്യേ.`ഇതായിരുന്നു ശ്ലോകം.
‘വിവാഹദീക്ഷാകലശം കഴിഞ്ഞുടൻ
വെളുത്ത പൂഞ്ചേല ധരിച്ച കന്യക ,
നിലക്കവേ മാരികളൂഴിദേവിയാൽ
നിരന്തരം പൂത്തിടും ആറ്റു ദർഭപോൽ`
ഇങ്ങനെയാണു എ.ആറിന്റെ തർജിമ. ഏഴു വർഷങ്ങൾക്കു ശേഷം മലയാള മനോരമയിലെ സബ് എഡിറ്ററായി പാലക്കാട്ടു വന്നപ്പോൾ ആറ്റു ദർഭകൾ പതിവു കാഴചയായി. അപ്പാഴൊക്കെ എനിക്കു വാരണാസി യാത്ര ഓർമ വരുമായിരുന്നു. അതിന്റ തുടർച്ചയായ അന്വേഷണത്തിന്റെ ഫലമാണു ഈ ലേഖനം.
ആർ.ശശിശേഖർ